വിമാനത്താവള വിഷയത്തിൽ തന്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല; എംഎ യൂസഫലി

ദുബായ്: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതെന്നും ഇതിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. കേന്ദ്രസർക്കാരാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത്. ഇതുസംബന്ധിച്ചുള്ള കാര്യം സൂം വഴി നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉള്ള ചുമതല ലഭിക്കുന്നതിനുള്ള അപേക്ഷ നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേരള കേന്ദ്ര സർക്കാരിന്റെ തർക്കത്തിലേക്ക് തന്റെ പേരും വലിച്ചിഴയ്ക്കുന്നതിന്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. തിരുവനന്തപുരത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും ലുലു ഗ്രൂപ്പ് പണിതു വരികയാണ്. രീതിയിലുള്ള നിക്ഷേപങ്ങളാണ് തിരുവനന്തപുരത്ത് ലുലു ഗ്രൂപ്പ് ചെയ്തിട്ടുള്ളത്.

വിമാനത്താവളത്തിലെ വികസനത്തിനും നവീകരണത്തിനുമായി സ്വകാര്യപങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളിലൂടെ തിരിച്ചറിയുന്നുണ്ട്. രീതിയിൽ തന്നെ തിരുവനന്തപുരം വിമാനത്താവളം വളരണമെന്നുള്ള ആഗ്രഹം ആണുള്ളത്. ഇത്തരത്തിൽ ആർക്കുവേണമെങ്കിലും വാങ്ങാം. എന്നിട്ടും തന്നെ മാത്രം ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും യൂസഫലി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര തീരുമാനത്തെ അനുകൂലിക്കുന്നുവെന്നും മറിച്ചൊരു തീരുമാനം വന്നാൽ അപ്പോൾ അഭിപ്രായം പറയാമെന്നും വാർത്താ സമ്മേളനത്തിലൂടെ ലുലു ഗ്രൂപ്പ് ചെയർമാനായ യൂസഫലി വ്യക്തമാക്കി.

Latest news
POPPULAR NEWS