ഡൽഹി: രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ കരസ്ഥമാക്കിയ ഹരേക്കള ഹജ്ജബ്ബയെന്ന റിയൽ ഹീറോയെ കുറിച്ച് അറിയുമോ നിങ്ങൾക്ക്. ഓറഞ്ച് വിൽപ്പന നടത്തിക്കൊണ്ടു അതിൽ നിന്ന് കിട്ടുന്ന വരുമാനമുപയോഗിച്ചു ഒരു നാട്ടിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിലൂടെ വെളിച്ചം പകർന്നു നൽകുന്നയാളാണ് ഹരേക്കള ഹജ്ജബ്ബ.
സ്കൂളിലെ അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതും സ്കൂളിന്റെ സൗകര്യങ്ങൾ ഉയർത്തുന്നതും അദ്ദേഹം വലിയ കുട്ടയിൽ തലച്ചുമടിൽ വിയർത്തു ഒളിച്ചുകൊണ്ട് ഓറഞ്ച് വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്. ഇന്ന് അദ്ദേഹം രാജ്യത്തിന്റെ പുരസ്‌കാരത്തിനു അര്ഹനായിരിക്കുകയാണ്. അദ്ദേഹം ഇന്ന് ഹീറോ ആണ്.