വിരാട് കൊഹ്‍ലിയെയും തമന്ന ഭാട്ടിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച്‌ അഭിഭാഷകൻ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെയും നടി തമന്ന ഭാട്ടിനെയും അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് ഇരുവർക്കുമെതിരെ ഹർജി നൽകിയിരിക്കുന്നത്. ഇരുവരും ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്. ഓൺലൈൻ ചൂതാട്ടം നടത്തുന്ന ആപ്പുകളുടെ പരസ്യങ്ങളിൽ ഇവർ പങ്കെടുക്കുന്നുവെന്നും ഇത് ജനങ്ങളെ വഴിതെറ്റിക്കുന്നതിന് കാരണമാകുമെന്നും ഇത്തരത്തിലുള്ള ആപ്പുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

  തരിശായി കിടന്ന 1300 ഏക്കർ ഭൂമി വനമാക്കിയ വനമനുഷ്യനെ അറിയാതെ പോകരുത്: ഒടുവിൽ അവാർഡ് തേടിയെത്തി

ഇത്തരത്തിലുള്ള ആപ്പുകൾ നിരോധിക്കുന്നതിനു വേണ്ടി കോടതി നടപടിയെടുക്കണമെന്നും യുവാക്കൾ ആപ്പുകളുടെ അടിമകളാക്കി മാറുന്നുവെന്നും ഹർജിക്കാരൻ പറയുന്നു. യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതിനും ചൂതാട്ട ആപ്പുകൾക്ക് അടിമയാക്കുന്നതിനുമാണ് വിരാട് കോഹ്ലിയെയും തമന്ന പോലുള്ള താരങ്ങളെയും വെച്ചുകൊണ്ട് ഇവർ പരസ്യം ചെയ്യുന്നതെന്നും പറയുന്നു. അതിനാൽ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.

Latest news
POPPULAR NEWS