വില്ലേജ് ഓഫീസിൽ പ്രതിഷേധിക്കാൻ എത്തി പിന്നെ നടന്നത് വൃത്തിയാക്കൽ

ലോക്ക് ഡൌൺ സമയത്ത് ചവറ വടക്കുംതല വില്ലേജ് ഓഫീസിൽ വേറിട്ടൊരു സംഭവം നടന്നിരിക്കുകയുമാണ്. വില്ലേജ് ഓഫീസിൽ സമരം ചെയ്യാൻ വന്നവർ ഓഫീസ് മതിൽ പെയിന്റ് അടിച്ചും പരിസരം വൃത്തിയാക്കിയുമാണ് യൂത്ത് കോൺഗ്രസുകാർ മടങ്ങിയത്.

കാർഷിക, കയർ, കൈത്തറി, ചെറുകിട കച്ചവടക്കാർ, മത്സ്യബന്ധന ജോലിക്കാർ എന്നിവരുടെ കുടുംബങ്ങൾക്ക് 7500 രൂപ വീതം നൽകണം എന്ന് ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സമരവുമായി വില്ലേജ് ഓഫീസിൽ എത്തി തുടർന്ന് വില്ലേജ് ഓഫീസിന്റെ പരിസരത്തിനെ ശോചനീയ അവസ്ഥ കണ്ട പ്രവർത്തകർ തന്നെ ചുറ്റ് മതിൽ പെയിന്റ് അടിച്ചും പായൽ പിടിച്ചു നിറഞ്ഞ പരിസരം വൃത്തിയാക്കിയ ശേഷവുമാണ് മടങ്ങിയത്.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS