വിവാഹംപോലെയുള്ള മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ ചടങ്ങുകൾ മാത്രമാക്കി നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്തു കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സിനിമ, നാടകം പോലുള്ള പരിപാടികൾ മാർച്ച്‌ മാസം അവസാനം വരെ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വാർഷികാഘോഷങ്ങൾ, സാംസ്‌കാരിക പരിപാടികൾ, കൂട്ടായ്മ പോലെയുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്നും അതുപോലെ തന്നെ ഉത്സവം, പള്ളി പെരുന്നാളുകൾ പോലെയുള്ള ആഘോഷങ്ങളിൽ ആളുകൾ കൂടുമ്പോൾ വൈറസ് പടരുന്നത് കൂടാനുള്ള സാഹചര്യവും ഉണ്ടാകുമെന്നും അതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് നിർദേശിച്ചു.

വിവാഹം പോലെയുള്ള മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തണമെന്നും എല്ലാവരും ഇതിനായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിൽ ഇതുവരെ 12 പേർക്ക് കൊറോണ വൈറസ് സ്ഥിഗീകരിച്ചിട്ടുണ്ട്. കൂടുതലും പത്തനംതിട്ട ജില്ലയിലാണ്. സർക്കാരും ആരോഗ്യ വകുപ്പും കൊറോണ പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ്.