ഹൈദരാബാദ് : മുസ്‌ലിം യുവതിയെ വിവാഹം ചെയ്യാൻ മുസ്‌ലിം മതം സ്വീകരിച്ച യുവാവ് പരാതിയുമായി രംഗത്ത്. വിവാഹം കഴിക്കാമെന്ന ഉറപ്പിൽ കൃസ്ത്യൻ ആയ തന്നെ മുസ്‌ലീം ആക്കിയെന്നും എന്നാൽ. പിന്നീട് യുവതി വിവാഹത്തിൽ നിന്നും പിന്മാറിയെന്നും യുവാവ്.
ഹൈദരാബാദ് സ്വദേശിയായ അബ്‌ദുൾ ഹുനൈൻ ആണ് പരാതിയുമായി മനുഷ്യാവകാശ കംമീഷനെ സമീപിച്ചത്. മുസ്‌ലീം മതം സ്വീകരിച്ചാൽ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് തരാമെന്ന് പെൺകുട്ടിയുടെ കുടുബം തനിക്ക് വാക്ക് തന്നിരുന്നതായും എന്നാൽ മതം മാറിയ ശേഷം ഇവരുടെ വിധം മാറിയെന്നും വിവാഹത്തിന് താല്പര്യമില്ലെന്നും അറിയിക്കുകയായിരുന്നു.
സാധരണ ഗതിയിൽ പെൺകുട്ടികളെ വശീകരിച്ചോ പ്രണയം നടിച്ചോ മതം മാറ്റുന്ന രീതിയാണ് കണ്ട് വരുന്നതെങ്കിലും വിവാഹ വാഗ്ദാനം നൽകി മതം മാറ്റുന്നത് ലൗ ജിഹാദിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.