വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും, ഒറ്റയ്ക്കുള്ള ജീവിതം നന്നായി ആസ്വദിക്കുന്നുണ്ട് ; ചലച്ചിത്രതാരം അനു ജോസഫ് പറയുന്നു

മികച്ച അഭിനയം കാഴ്ച വച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്. പാസ്സ് പാസ്സ് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയലോകത്തേക്ക് കടന്നുവന്നത്. ചെറുപ്പം മുതലേ ശാസ്ത്രീയ നൃത്തത്തിൽ കഴിവ് തെളിയിച്ച താരം പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സംസ്ഥാനസ്‌കൂൾ കലോത്സവത്തിൽ കലാതിലക പട്ടം നേടുന്നത്. പിന്നീട് നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു ശ്രദ്ധ നേടുകയും ചെയ്തു. കലാഭവനിൽ എത്തിയതോടെയാണ് താരത്തിന് മിനിസ്ക്രീനിലും ബിഗ്‌സ്ക്രിനിലും തന്റെ കഴിവുകൾ തെളിയിക്കാൻ കൂടുതൽ അവസരം ലഭിച്ചത്. ആദ്യകാലങ്ങളിൽ സഹനടിയായിട്ടായിരുന്നു താരം പ്രേകഷകർക്കിടയിൽ പ്രത്യക്ഷപെട്ടത്. കണ്ണിനും കണ്ണാടിക്കും, അമ്മ, പാടം ഒന്ന് ഒരു വിലാപം, വെള്ളി മൂങ്ങ തുടങ്ങിയവയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

anu joseph pic latest
സിനിമയിൽ താരത്തിന് തിളങ്ങാൻ പറ്റിയില്ലെങ്കിലും ടെലിവിഷൻ പരമ്പരകളിൽ താരം ശ്രദ്ധിക്കപ്പെട്ടു. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച താരത്തിന്റെ ആദ്യ സീരിയൽ ചിത്രലേഖയായിരുന്നു. ഒരിടത്ത് ഒരിടത്ത്, പഴശ്ശി രാജ തുടങ്ങിയ പാരമ്പരകളിലെ അഭിനയത്തോട് താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. കൈരളി ടീവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസ്സാരം എന്ന ഹാസ്യ പരമ്പരയിൽ സത്യഭാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.

  സുരേഷ് ഗോപി എന്ന സിനിമാ നടനെ എനിക്ക് വലിയ ഇഷ്‍ടമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടിൽ നിന്ന് വളരെ ദൂരെയായിരുന്നു.

നിരവധി വർഷങ്ങളായി അഭിനയ ലോകത്ത് സജീവമായ താരത്തിന്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിക്കുന്നതാണ്. സോഷ്യൽ മീഡിയയിലും യുട്യൂബിലും സജീവമായ താരം തന്റെ വിശേഷങ്ങളും അതോടൊപ്പം മറ്റു വിശേഷങ്ങളും യുട്യൂബ് ചാനലിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ആരാധകർ നിരവധിപേർ വിവാഹത്തെ കുറിച്ച് താരത്തോട് ചോദിക്കാറുണ്ടെങ്കിലും വ്യക്തമായ മറുപടി താരം ഇതുവരെ നൽകിയിരുന്നില്ല. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

anu joseph pic
വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അതൊകൊണ്ടുതന്നെ അതിനു യോജിച്ച വ്യക്തിയെ കണ്ടുമുട്ടുമ്പോൾ അത്തരം ഒരു തീരുമാനം എടുക്കുമെന്നും താരം പറയുന്നു. എന്നും ഒറ്റയ്ക്ക് ജീവ്ക്കാൻ തനിക്ക് താല്പര്യമില്ലെന്നും താരം പറയുന്നു. താൻ വിവാഹം കഴിക്കാൻപോകുന്ന വ്യക്തിയെ കുറിച്ച് തനിക്ക് ചില സങ്കൽപ്പങ്ങൾ ഉണ്ടെന്നും അത് എന്താണെന്നു പറഞ്ഞാൽ തന്റെ ഇഷ്ട്ട ങ്ങളും ആഗ്രഹങ്ങളും അറിഞ്ഞു തന്നെ നന്നായി മനസിലാക്കുന്ന സ്നേഹിക്കാൻ കഴിയുന്ന വ്യക്തിയായിരിക്കാനാമെന്നും താരം പറയുന്നു. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒറ്റയ്ക്കുള്ള ജീവിതം ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും താരം പറയുന്നു. തിരുവനന്തപുരത്തെ വീട്ടിൽ താൻ ഒറ്റയ്ക്കല്ലെന്നും കുറെ പൂച്ചകുട്ടികൾ ഉണ്ടെന്നും താരം പറയുന്നു.

Latest news
POPPULAR NEWS