വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച, സ്ത്രീധനം ലഭിച്ച 51 പവൻ സ്വർണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി

തിരുവനന്തപുരം : നവവധു ഭർതൃ വീട്ടിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടി. തിരുവനന്തപുരം പുല്ലുവിള സ്വദേശിനിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം യുവതി ഒളിച്ചോടിയതായി വിവരം ലഭിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും കാമുകനെയും വാടക വീട്ടിൽ നിന്നും കണ്ടെത്തുകയും തുടർന്ന് കസ്റ്റഡിയിലെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ഭർത്താവിനൊപ്പം പോകാൻ താല്പര്യമില്ലെന്നും കാമുകനൊപ്പം പോകാനാണ് താൽപര്യമെന്നും യുവതി കോടതിയെ അറിയിച്ചു.

  ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധു ആതിരയുടെ ഭർതൃ മാതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

രണ്ടാഴ്ച മുൻപാണ് യുവതിയും പ്രവാസിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് തന്നെ കാമുകനുമായി അടുപ്പമുണ്ടായിരുന്ന യുവതി. വിവാഹം കഴിഞ്ഞതിന് ശേഷം സ്ത്രീധനമായി ലഭിച്ച 51 പവൻ സ്വർണാഭരണങ്ങളുമായി ഒളിച്ചോടുകയായിരുന്നു. എസ്ബിഐ ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്തിരുന്ന യുവതി ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

Latest news
POPPULAR NEWS