വിവാഹം കഴിഞ്ഞ പതിനഞ്ചാം ദിവസത്തെ മ-രണം, കൂടുതൽ ദുരൂഹത പുറത്ത്, കഴുത്തിലെ പാടുകൾ സംശയം സൃഷ്ടിക്കുന്നു

തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ ഭർത്താവിന്റെ വീട്ടിൽ വെച്ച് മ-രിച്ച നവവധുവിന്റെ മ-രണത്തിൽ കൂടുതൽ ദുരൂഹതകൾ പുറത്തായി. 26 വയസ്സുള്ള യുവതിയാണ് വിവാഹം കഴിഞ്ഞു പതിനഞ്ചാം ദിവസം കുളിമുറിയിൽ കുഴഞ്ഞു വീണു മ-രിച്ചത്. എന്നാൽ മകളുടെ ഭർത്താവിന്റെ വീട്ടുകാർ പറയുന്നത് പോലെയല്ല മര-ണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ശ്രുതിയുടെ അച്ഛൻ സുരബ്രഹ്മണ്യൻ ആരോപിക്കുന്നത്.

ശ്രുതി മ-രിച്ചതിൽ ദുരൂഹതയുള്ള കാര്യം പോസ്റ്റുമാർട്ടം നടത്തിയ സർജനും അറിയിച്ചിരുന്നു. ഇത്രയും തെളിവുകൾ ലഭിച്ചിട്ടും ഇപ്പോഴും അസ്വാഭാവിക മരണമെന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. അന്വേഷിക്കണം എന്ന് ആവിശ്യപെട്ടിട് 5 മാസമായെന്നും എന്നാൽ ഇതുവരെ ഒരു നടപടി എടുത്തിട്ടില്ലെന്നും ഇവർ പറയുന്നു.

  ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

2019 ഡിസംബർ 22ന് വിവാഹിതയായ ശ്രുതി 2020 ജനുവരി 6 നാണ് മരിച്ചത്. കുളിമുറിയിൽ കുഴഞ്ഞു വീണ് മ-രിച്ചെന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കഴുത്തിന് ചുറ്റം ഉണ്ടായ ബലമാണ് മ-രണ കാരണമെന്നായിരുന്നു റിപ്പോർട്ട്‌. മരണത്തിന് ശേഷമുള്ള തെളുവുകൾ പോലീസ് കണ്ടെത്താൻ ശ്രമിച്ചില്ലന്നും വിരൽ അടയാളം തുടങ്ങിവ ശേഖരിക്കാതെ ഭർത്താവിന്റെ വാക്ക് കേട്ട് ശരീരം സംസ്കരിച്ചുവെന്നും ശ്രുതിയുടെ അച്ഛൻ പരാതി പറയുന്നു.പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ കിട്ടിയ ശേഷമാണ് കാര്യങ്ങൾ മനസിലാകുന്നതെന്നും മ-രണവുമായി ബന്ധപെട്ട് സ്വകര്യ ഫിനാൻസ് നടത്തുന്ന വ്യക്തിക്ക് പങ്കുണ്ടെന്നും പിതാവ് ആരോപിക്കുന്നു.

Latest news
POPPULAR NEWS