മുംബൈ : പീഡനകേസ് ഒത്തതീർപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയും ബീഹാർ സ്വദേശിനിയായ യുവതിയും നൽകിയ അപേക്ഷ കോടതി പരിഗണിച്ചില്ല. ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.
അതേസമയം വിവാഹവുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി വ്യക്തമായ ഉത്തരം കോടതിയിൽ നൽകിയില്ല വ്യക്തമായ മറുപടി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാകാത്തത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ വിവാഹിതരാണോ എന്ന ചോദ്യത്തിന് ബിഹാർ സ്വദേശിയായ യുവതി വിവാഹിതയാണെന്നും ബിനീഷ് കോടിയേരി വിവാഹിതനല്ലെന്നും മറുപടി നൽകിയിരുന്നു. കൂടാതെ കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിനും ബിനോയ് കോടിയേരി വ്യക്തമായ ഉത്തരം നൽകിയില്ല. ഇതിനെ തുടർന്നാണ് കോടതി വ്യക്തമായ മറുപടി നൽകണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടത്.