വിവാഹത്തിനുള്ള ഒരുക്കമോ ; മഞ്ഞ പട്ടുസാരിയിൽ ഗുരുവായൂരപ്പന്റെ സന്നിധിയിൽ അനുശ്രീ

താരജാഡകളല്ലാത്ത മലയാള സിനിമയിലെ ചുരുക്കം ചില നായികമാരിൽ ഒരാളാണ് അനുശ്രീ. അഭിനയിച്ച ചിത്രങ്ങളിൽ ഒട്ടുമിക്കതും ഹിറ്റ് ആയതും അനുശ്രീയുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടി. സിനിമാ ബാക്ഗ്രൗണ്ട് ഒന്നും ഇല്ലാതെയാണ് അനുശ്രീ സിനിമയിൽ എത്തുന്നത്. താര ജാഡകൾ ഒന്നുമില്ലാതെ തന്റെ നാട്ടിലെ എല്ലാ ആഘോഷങ്ങൾക്കും മുന്നിൽ അനുശ്രീ ഉണ്ടാകാറുമുണ്ട്. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ ഭാരതാംബയുടെ വേഷം അണിഞ്ഞത് വിമർശനങ്ങൾക്കു വഴിവെച്ചെങ്കിലും ഇനിയും പങ്കെടുക്കുമെന്ന് മറുപടി നൽകിയാണ് അനുശ്രീ വിമർശകരുടെ വായടപ്പിച്ചത്.
ANUSREE 44
സോഷ്യൽ മീഡിയയിൽ സജീവമായ താരം ലോക്ക് ഡൗണിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് ആരാധകർക്കായി പങ്കുവെച്ചത്. പുതിയ ഫോട്ടോഗ്രാഫർമാർക്ക് ചിത്രങ്ങൾ എടുക്കാൻ അവസരവും താരം നൽകാറുണ്ട് അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. ഗുരുവായൂർ അമ്പല നടയിലുള്ള ചിത്രമാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. വിവാഹത്തിനുള്ള ഒരുക്കമാണോ എന്നാണ് ആരധകർ ചിത്രത്തിന് കമന്റായി ചോദിക്കുന്നത്.

Also Read  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം