വിവാഹത്തിന് കൊറഗജ്ജയുടെ വേഷമണിഞ്ഞ് വരൻ വധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മംഗളുരു : വിവാഹത്തിന് കൊറഗജ്ജയുടെ വേഷമണിഞ്ഞ് വരൻ വധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ഉപ്പള സ്വദേശി ഉമറുള്ള ബാസിത്താണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബാസിത്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊച്ചി വീമാനത്താവളത്തിൽ നിന്നും അറസ്റ്റിലാകുകയായിരുന്നു. കർണാടക പൊലീസാണ് ബാസിത്തിനെ അറസ്റ്റ് ചെയ്തത്.

2022 ജനുവരി ആറിനായിരുന്നു ഉമറുള്ള ബാസിത്തിന്റെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വരൻ വധുവിന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങിലാണ് യുവാവ് തുളുനാട്ടിലെ ആരാധനാമൂർത്തിയായ കൊറഗജ്ജന്റെ വേഷമണിഞ്ഞത്. ഇതേ വേഷത്തിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

  വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണമെന്ന് ലത്തീൻ അതിരൂപത ; പള്ളികളിൽ സർക്കുലർ

സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വിശ്വാസികൾ ഇതിനെതിരെ രംഗത്തെത്തിയത്. തുടർന്ന് വിശ്വാസി സമൂഹം കർണാടക പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ ഒളിവിൽ കഴിയുകയായിരുന്ന ബാസിത്ത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലാകുകയായിരുന്നു.

Latest news
POPPULAR NEWS