വിവാഹത്തിന് പിന്നാലെ പ്രതിഫലം കുത്തനെഉയർത്തി നയൻ താര

മലയാള ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി തമിഴ് ചലച്ചിത്രമേഖലിയിൽ അറിയപ്പെടുന്ന നായികയായി മാറിയ താരമാണ് നയൻ‌താര. 2003ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു താരം ആദ്യമായി അഭിനയജീവിതം ആരംഭിച്ചത്.പിന്നീട് വിസ്മയതുമ്പത്ത്, നാട്ടുരാജാവ്, രാപകൽ, തസ്‌ക്കരവീരൻ, ബോഡി ഗാർഡ് തുടങ്ങിയചിത്രങ്ങൾക്കുശേഷം തമിഴിൽ എത്തിയ താരം ബില്ല, ആധവൻ, രാജാറാണി, ഇരുമുഖൻ, ഡോറ, മാസ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചുവന്ന താരം ബസ്സ്കർ ദ റാസ്‌ക്കൽ, പുതിയ നിയമം എന്നി മമ്മൂട്ടി ചിത്രങ്ങളിൽ അഭിനയിച്ചു. 2022 ജൂണിലായിരുന്നു സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള താരത്തിന്റെ വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തുകൊണ്ടുള്ള വളരെ ലളിതമായ വിവാഹമായിരുന്നു താരത്തിന്റേത്.

പൃഥ്വിരാജ് നായകനായ ഗോൾഡ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഏഴു കോടി വരെ പ്രതിഫലം വാങ്ങിയിരുന്ന താരം ഇപ്പോഴിത തന്റെ പുതപ്രതിഫലത്തെ കുറിച്ച് പറയുകയാണ്. വിവാഹ ശേഷം പന്ത്രണ്ടുകോടിയാണ് താരത്തിന്റെ പുതിയ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.