വിവാഹത്തിന് ശേഷം ജോമോൾ എന്ന പേര് ഉപേക്ഷിച്ച് ഗൗരി എന്ന പേര് സ്വീകരിച്ചു ; ജോമോൾ പറയുന്നു

മലയാള സിനിമ പ്രേക്ഷകർ ഒരികാലും മറക്കാൻ ഇടയില്ലാത്ത പ്രിയ താരമാണ് ജോമോൾ. കുട്ടി ഉണ്ണിയാർച്ചയുടെ വേഷത്തിൽ ബാലതാരമായി ഒരു വടക്കൻ വീരഗാഥയിൽ അരങ്ങേറിയ താരം പിന്നീട് ഒരുപാട് സിനിമകളിൽ ബാല താരമായി എത്തിയിരുന്നു. സ്‌നേഹം എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് നായിക വേഷത്തിൽ എത്തുന്നത്.

പഞ്ചാബി ഹൗസ്, ചിത്രശലഭം, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ സിനിമകൾ വൻ വിജയമായി തീർന്നതോടെ ജോമോൾ ഒരുപാട് ആരാധകരെയും സ്വന്തമാക്കി. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന ജോമോൾ സീരിയൽ പരമ്പരകളിൽ തിളങ്ങിയിരുന്നു.

2002 ൽ ചന്ദ്രശേഖരൻ പിള്ളയെ പ്രണയ വിവാഹം കഴിച്ച താരം തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. യാഹുവിൽ കൂടിയാണ് കണ്ടുമുട്ടിയതെന്നും അതിൽ കൂടി ചാറ്റ് ചെയ്യുകയും 2001ൽ നല്ല സുഹൃത്തുകളായി മാറിയെന്നും പ്രണയത്തിലാവുകയും ചെയ്‌തെന്ന് താരം പറയുന്നു. തങ്ങൾക്ക് ഇടയിൽ പ്രായമോ മതമോ പ്രശ്‌നമായി മാറിയില്ലന്നും ചന്തുവിന് മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരെ മാത്രമേ അന്ന് അറിയുകയുള്ളായിരുന്നു. താൻ മലയാളത്തിൽ പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്യുന്ന നടിയാണ് എന്നാണ് ചന്തു ആദ്യം കരുതിയതെന്നും പിന്നീട് മയിൽ‌പീലി കാവ് സിനിമ ചെയ്യുമ്പോളാണ് താൻ നായിക വേഷമൊക്കെ ചെയ്യുന്ന നടിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതെന്നും ജോമോൾ പറയുന്നു. ഇരുവരയുടെയും ഒളിച്ചോട്ട വിവാഹമായിരുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹത്തിന് ശേഷം ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞിട്ട് 19 വർഷമായ ഇരുവർക്കും ആര്യ, ആർജ എന്നീ മക്കളുമുണ്ട്.