ഒരുപാട് നല്ല സിനിമകളിൽ കൂടി മലയാളത്തിലും തമിഴിലും ആരാധകരെ സമ്പാദിച്ച താരമാണ് ശരണ്യ മോഹൻ. നാടൻ വേഷങ്ങൾ ചെയ്താണ് ശരണ്യ മലയാളത്തിൽ തിളങ്ങിയത്. പിന്നീട് തമിഴിലും തിളങ്ങി നിന്ന ശരണ്യ വിവാഹ ശേഷം അഭിനയ ജീവിതം നിർത്തി വെച്ചിരിക്കുകയാണ്.
വിവാഹത്തിന് മുൻപ് ഉള്ള ശരണ്യയുടെ ഫോട്ടോയും ഇപ്പോൾ ഉള്ള ശരണ്യയുടെ ഫോട്ടോയും ചേർത്ത് ഉള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവം. വിവാഹത്തിന് ശേഷം സ്ലിമായി ഇരുന്ന ശരണ്യ ഇപ്പോൾ തടിച്ചു പോയല്ലോ തുടങ്ങി പല വിധ കമെന്റുകളാണ് നിറയുന്നത്.
ഇത്തരം ബോഡി ഷെമിങ് നടത്തുന്നവർക്ക് ചുട്ട മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ശരണ്യ മോഹൻ. ജിമ്മിൽ പോയാൽ താൻ സ്ലിം ബ്യുട്ടിയാകുമെന്നും പക്ഷെ തന്റെ മക്കൾ പട്ടണിയാകും എന്നുമാണ് ശരണ്യയുടെ പ്രതികരണം. ഭർത്താവും രണ്ട് കുട്ടികളും അടങ്ങുന്ന സന്തുഷ്ട ജീവിതമാണ് തന്റെ ലോകമെന്നും ശരണ്യ പറയുന്നു.
നല്ല വേഷങ്ങൾ വന്നാൽ സിനിമ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും ഇപ്പോൾ രണ്ട് വാവകളുടെ കാര്യം മാത്രം നോക്കുന്നതിലാണ് ശ്രദ്ധയെന്നും. ബോഡി ഷെമിങ് നടത്തുവർ തന്റെ കുടുംബത്തിന് വേദന ഉണ്ടാക്കി പക്ഷെ അത് തന്നെ ബാധിച്ചിട്ടില്ലെന്നും ശരണ്യ മോഹൻ പറയുന്നു.