വിവാഹത്തിന് ശേഷവും സഹോദരിക്ക് കാമുകനുമായി ബന്ധം ; ഒടുവിൽ സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ

ഡൽഹി : സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ നാല് വർഷങ്ങൾക്ക് ശേഷം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നിധി എന്ന 27 കാരിയാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഗാസിയബാദിൽ ഒഴിവിൽ കഴിയവെയാണ് യുവതിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സഹോദരിയുടെ കാമുകൻ സാഗറിനെ നിധിയും ഭർത്താവ് രാഹുലും സുഹൃത്തുക്കളും ചേർന്ന് തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ കൊലപാതകമാണെന്ന് സംശയം തോന്നാതിരിക്കാൻ ഇതൊരു അപകടമരണമാക്കി മാറ്റുകയായിരുന്നു. ഒൻപതംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്. സാഗറിനെ ഡൽഹിയിൽ നിന്നും തട്ടികൊണ്ട് പോയ ശേഷം ഉത്തർപ്രദേശിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നിധിയുടെ സഹോദരി ആരതി വിവാഹത്തിന് മുൻപ് സാഗറുമായി അടുപ്പത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും ആരതി സാഗറുമായുള്ള ബന്ധം തുടർന്നതാണ് കോൾപാതകത്തിൽ കലാശിച്ചത്. നിരവധി തവണ നിധി ഉൾപ്പെടെയുള്ളവർ സാഗറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആരതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരതി ഇതിന് തയ്യാറായില്ല. തുടർന്നാണ് സാഗറിനെ കൊലപ്പെടുത്തിയതെന്ന് നിധി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

  ഇത് രാജ്യത്തിൻറെ പരിപാടി കൂടെ നിൽക്കണം ; രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി | ജി 20 ഉച്ചകോടി

അതേസമയം കേസിൽ നിധിയെ പോലീസ് 2018 ൽ അറസ്റ്റ് ചെയ്തിരുന്നു എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ നിധി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗാസിയാബാദിൽ നിന്നും നിധിയെ അറസ്റ്റ് ചെയ്തത്. നിധിയുടെ ഭർത്താവിന്റെ ഗുണ്ടാ ബന്ധമാണ് കേസിൽ നിർണായകമായത് . പ്രസിദ്ധ കുറ്റവാളികളുമായി നിധിയുടെ ഭർത്താവ് രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Latest news
POPPULAR NEWS