വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനൊപ്പം വധുവിന്റെ സഹോദരി ഒളിച്ചോടി

തിരുവല്ല : വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനൊപ്പം വധുവിന്റെ സഹോദരി ഒളിച്ചോടി. ബുധനാഴ്ച നടന്ന വിവാഹത്തിനായി ഒരാഴ്ച മുൻപ് എത്തിയ കുടുംബ സുഹൃത്തിനൊപ്പമാണ് പത്തൊൻപത് വയസുകാരി ഒളിച്ചോടിയത്. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കുടുംബ സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ യുവാവിനൊപ്പമാണ് പെൺകുട്ടി സ്ഥലം വിട്ടത്.

സഹോദരിയുടെ വിവാഹം കഴിഞ്ഞതിന് ശേഷം പെൺകുട്ടിയെയും മാതാവിനെയും കൂട്ടി സ്വർണം വാങ്ങാൻ എന്ന വ്യാജേന യുവാവ് തിരുവല്ല നഗരത്തിൽ എത്തുകയും, മാതാവിനെയും പെൺകുട്ടിയെയും ജൂവലറിയിൽ ഇറക്കിയ ശേഷം മറ്റൊരു ആവശ്യമുണ്ടെന്ന് പറഞ്ഞ് വന്ന കാറിൽ തന്നെ യുവാവ് പോകുകയും ചെയ്തു. ഇതിന് പിന്നാലെ ജൂവലറിയിൽ കയറിയ മാതാവിനോട് കഫെയിൽ പോയി വരാമെന്ന് പറഞ്ഞ് പെൺകുട്ടിയും ഇറങ്ങി. ഏറെ നേരമായിട്ടും മകളെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകളും യുവാവും ഒളിച്ചോടിയ വിവരം മാതാവ് അറിഞ്ഞത്. ഒരാഴ്ച മാത്രം കണ്ട് പരിചയമുള്ള യുവാവിനൊപ്പം മകൾ പോയത് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് പെൺകുട്ടിയുടെ മാതാവ്.

  പെൺകുട്ടികൾക്ക് സ്ഥിരമായി അ-ശ്ലീല സന്ദേശം അയച്ച മജ്‌നാസ് പോലീസ് പിടിയിൽ

Latest news
POPPULAR NEWS