വിവാഹമോചനം ലഭിക്കാൻ 5 വർഷമെടുത്തു അതിനിടയ്ക്ക് എന്നെ തെറ്റുകാരനാക്കി ചിലർ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു ; വിവാഹ മോചനത്തെക്കുറിച്ച് ബാല

സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാല. ഐഡിയ സ്റ്റാർ സിങ്ങർ എന്നാ റിയാലിറ്റി ഷോയിൽ കൂടി പ്രേക്ഷകർക്ക് പരിചിതയായ അമൃത സുരേഷും ബാലയും തമ്മിലുള്ള പ്രണയവും വിവാഹ മോചനവുമൊക്കെ വലിയ രീതിയിൽ വാർത്തയായി മാറിയിരുന്നു. ബിഗ്‌ബോസ് സീസൺ ടുവിലെ മത്സരാർത്ഥി കൂടിയായ അമൃത അടുത്തക്കാലത്ത് പങ്കു വെച്ച ഫോട്ടോയും തുടർന്ന് ഇരുവരും വീണ്ടും ഒന്നാകാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇത്തരക്കാർക്ക് ലാസ്റ്റ് വാണിംഗ് എന്ന് പറഞ്ഞു വാർത്ത നിഷേധിച്ചു ബാലയും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ബാല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട പ്രയാസങ്ങൾ തുറന്നു പറയുകയാണ്. വിവാഹ മോചനം ലഭിക്കാൻ 5 വർഷമെടുത്തെന്നും അന്നേരം താനാണ് തെറ്റുകാരൻ എന്ന നിലയിൽ ചിലർ ഇന്റർവ്യൂ നൽകിയെന്നും താരം പറയുന്നു. അതിനെ എതിരെ പ്രതിക്കരിക്കാൻ താൻ തയാറായില്ലെന്നും പിന്നീട് സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ട് നിന്നെന്നും താരം പറയുന്നു.

പക്ഷേ താൻ പ്രതികരിക്കാതെ ഇരുന്ന സമയത്ത് തനിക് എതിരെ വാർത്തകൾ നിറഞ്ഞെന്നും ഇപ്പോൾ അത് ചുറ്റുമുള്ളവരെയും വേദനിപ്പിക്കാൻ തുടങ്ങിയെന്നും ഇനി പ്രതികരിക്കുമെന്നും ബാല പറയുന്നു. തന്റെ വ്യക്തിത്വം കണ്ട് കൂടെ നിൽക്കുന്നവർ എപ്പോളും കൂടെ കാണുമെന്നും അവർ സിനിമ കണ്ടല്ല കൂടെ കൂടിയത് അങ്ങനെ ഉള്ളവരെ വിഢികളാകാൻ ശ്രമിക്കേണ്ടന്നും ബാല പറഞ്ഞു.

താൻ റിയാലിറ്റി ഷോയിൽ പോയ ശേഷം പ്രണയത്തിലായി, വിവാഹം എന്നൊക്കെയായിരുന്നു അഭിമുഖങ്ങളിൽ പറഞ്ഞത് പക്ഷേ അത് അങ്ങനെയല്ലന്നും വീണ്ടും അമൃതയുമായി ഒന്നിക്കുന്നു എന്ന
തരത്തിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുവെന്നും എന്നാൽ വിവാഹ മോചന സമയത്ത് താനും കുടുംബവും നേരിട്ട വിഷമങ്ങൾ ആരും കാണുന്നില്ലെന്നും അതൊക്കെ വ്യക്തിപരമായ കാര്യങ്ങളായത് കൊണ്ട് പറയാൻ താല്പര്യമില്ലന്നും ബാല പറയുന്നു.

മകളോടുള്ള തന്റെ സ്നേഹം എന്താണെന്ന് തന്റെ സുഹൃത്തുകൾക്ക് അറിയാമെന്നും കളങ്കമില്ലാത്ത സ്നേഹം പോലും ചിലർ താൻ കച്ചവടപെട്ടുവെന്നും തന്റെ മരണം പോലും ചിലർ പണമുണ്ടാക്കാനുള്ള രീതിയാക്കി എടുക്കും ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർ തന്റെയും കുടുംബത്തിന്റെയും വികാരം മനസിലാക്കണമെന്നും താൻ നല്ല നടനാണോ എന്ന് അറിയില്ല പക്ഷേ നല്ലയൊരു അച്ഛനാണെന്നും ബാല പറയുന്നു.