വിവാഹവാഗ്ദാനം നൽകി പതിനാറുവയസുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം : വിവാഹവാഗ്ദാനം നൽകി പതിനാറുവയസുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി വിഷ്ണു (20) ആണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഫോൺ വഴിയാണ് വിഷ്ണു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. നിരവധി തവണ പെൺകുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്ത പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയതെന്നാണ് വിവരം.

  ക്ഷേമ പെൻഷനുകൾ പിണറായി വിജയൻറെ വീട്ടിൽ നിന്നും നല്കുന്നതല്ലെന്ന് രമേശ് ചെന്നിത്തല

പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കടയ്ക്കൽ ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ഇത്തരത്തിൽ മറ്റ് പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS