തിരുവനന്തപുരം : വിവാഹവാർഷിക ദിനത്തിൽ ബൈക്കിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതി കാറിടിച്ച് മരിച്ചു. മംഗലപുരം സ്വദേശിനിയായ അർച്ചനയാണ് മരിച്ചത്. ഭർത്താവ് രാഹുലിനൊപ്പം ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ചെല്ലമംഗലം ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അർച്ചനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഭർത്താവ് രാഹുലിനും പരിക്കേറ്റു. രാഹുൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.