വിവാഹസമ്മാനമായി ഭാര്യയ്ക്ക് ചന്ദ്രനിൽ സ്ഥലം വാങ്ങി നൽകി ഭർത്താവ്

വിവാഹ സമ്മാനമായി അപ്രതീക്ഷിത സമ്മാനം കിട്ടിയതിന്റെ ഞെട്ടലിൽ ആണ് പാകിസ്താനി സ്വദേശി ഷുഹൈബ് അഹമ്മദിന്റെ ഭാര്യ. ഇന്റർനാഷണൽ ലൂണാർ ലാൻഡ് രെജിസ്റ്ററിൽ നിന്നും 45 ഡോളറിനാണ് ഷുഹൈബ് ഒന്നര ഏക്കർ സ്ഥലം വാങ്ങിയത്. ചന്ദ്രനിലെ സീ ഓഫ് വേപ്പർ എന്ന ഭാഗത്താണ് ഷുഹൈബിന്റെ സ്ഥലം.

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തു 2018ൽ ചന്ദ്രനിലെ സീ ഓഫ് മാസ്കോവി എന്ന ഭാഗത്തു സ്ഥലം വാങ്ങിയിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ടാണ് ഷുഹൈബും ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കിയത്. ഇവരെ കൂടാതെ ടോം ക്രൂസ്, ഷാഹ്‌റുഖ് ഖാൻ തുടങ്ങയവർക്കും ചന്ദ്രനിൽ സ്വന്തമായി ഭൂമി ഉണ്ട്. വിവാഹ സമ്മാനമായി ചന്ദ്രനിൽ സ്ഥലം വാങ്ങി എന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചിരുന്നില്ല അവസാനം രേഖകൾ കാണിച്ചപ്പോഴാണ് എല്ലാർക്കും വിശ്വാസം വന്നത് എന്നു ഷുഹൈബിന്റെ ഭാര്യ മദിഹ പറയുന്നു.

Also Read  കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 1.08 ലക്ഷം കടന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 5817 പേർ