കൊല്ലം : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പട്ടാഴി സ്വദേശി രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. പട്ടാഴി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.
യുവതിയുടെ പുറകെ നടന്ന് നിരന്തരം ശല്ല്യം ചെയ്തിരുന്ന ഇയാൾ യുവതി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറുകയും വിവാഹാഭ്യർത്ഥന നടത്തുകയുമായിരുന്നു. എന്നാൽ യുവതി വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള അസഭ്യം പറയുകയും നഗ്നത പ്രദർശനം നടത്തുകയുമായിരുന്നെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ എസ്എച്ഒ മുബാറക്ക് എസ്ഐ മാരായ വൈശാഖ് കൃഷ്ണൻ , ഫൈസൽ, സിപിഒ മറിയക്കുട്ടി തുടങ്ങിയവർ അടങ്ങുന്ന പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.