വിവാഹിതനായ ഷാജി മോൻ സജന ഷാജിയായത് എങ്ങനെ ; ഷാജിമോന്റെ ഭാര്യ പറയുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് ട്രാൻസ്ജെൻഡർ ആയ സജ്‌ന ഷാജിയായിരുന്നു. സജ്‌ന നടത്തിവന്നിരുന്ന ബിരിയാണി കച്ചവടം ഇല്ലാതാക്കിയതും അതിനെ തുടർന്ന് സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചതുമൊക്കെ മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സജ്‌ന ട്രാൻസ്ജെൻഡർ ആകുന്നതിനു മുൻപ് ഷാജി മോൻ എന്ന പുരുഷനായിരുന്നു. അയാൾ വിവാഹവും കഴിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തി ഭാര്യ എന്ന് അവകാശപ്പെട്ടുകൊണ്ട് യുവതി രംഗത്ത് വന്നിരിക്കുകയാണ്. ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആവുക യാണ്. കണ്ണൂർ ശ്രീകണ്ടാപുരം സ്വദേശിനി ഹയറുന്നിസ എന്നാണ് യുവതി സ്വയം പരിചയപ്പെടുത്തിയത്. അഭിമുഖത്തിൽ യുവതി പറയുന്നത് ഇങ്ങനെ.

വീട്ടുകാർ മുഖാന്തിരം വന്ന വിവാഹ ആലോചനയായിരുന്നു ഷാജി മോന്റെത്. വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങി അങ്ങനെ 4 വർഷം മുൻപ് വേർപിരിഞ്ഞു. കല്യാണ സമയത്ത് 7 പവനും ഒരു ലക്ഷം രൂപയും കൊടുത്തിരുന്നു. വേർപിരിഞ്ഞു താമസിക്കുന്ന സമയത്ത് താൻ ഡിവോഴ്സിനു ശ്രമിച്ചിരുന്നു. കൊടുത്ത സ്വർണവും പണവും തിരികെ ആവശ്യപ്പെട്ടിരുന്നു അതൊന്നും തിരികെ ലഭിച്ചില്ല. തന്റെ വിവാഹത്തിന് വേണ്ടി വീട് വിട്ടിരുന്നു. അത്കൊണ്ട് തന്നെ തനിക്കു തിരിച്ചു തന്റെ വീട്ടിലേക്ക് പോകാൻ പറ്റിയില്ല. സഹോദരങ്ങൾ വാടക വീട്ടിലാണ് താമസം. കേസ് നടത്താൻ പണമില്ലാഞ്ഞിട്ട് പോലും താൻ കേസ് കൊടുത്തു. എന്നാൽ തനിക്കു ഒന്നും അയാളുടെ കയ്യിൽ നിന്നും കിട്ടില്ല എന്ന് അയാളുടെ വക്കിൽ പറഞ്ഞു. തനിക്ക് നിയമപരമായി വിവാഹമോചനം വേണം കൊടുത്തത് തിരികെ വേണം. ഒരുപാട് നാളായി വീട്ടുകാരെ കണ്ടിട്ട്. പൈസ കിട്ടിയാൽ അത് വീട്ടുകാർക്ക് കൊണ്ടുപോയി കൊടുക്കണം. ഒരു കുടുംബമാണ് അയാൾ കാരണം വഴിയാതാരമായത് എന്നും യുവതി പറഞ്ഞു. ഇരുവരും തമ്മിലുള്ള കല്യാണ ഫോട്ടോകളും യുവതി പുറത്തു വിട്ടിട്ടുണ്ട്.