പന്തളം: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും അത് വെച്ച് അവരെ ഭീ-ഷണിപ്പെടുത്തുകയും ശേഷം പീ-ഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുളനട ഞെട്ടൂർ കാഞ്ഞിരമണ്ണിൽ വീട്ടിൽ സിനു രാജനെയാണ് (28) സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2018 ലാണ് വിവാഹിതയായ യുവതിയെ പ്രതിയായ സിനു പീ-ഡിപ്പിച്ചത്. മാവേലിക്കരയിൽ വെച്ച് പല സ്ഥലങ്ങളിലായി യുവതിയെ പീ-ഡിപ്പിച്ചെന്നുള്ള കാര്യം ജൂൺ മൂന്നിന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സിനു രാജൻ അറസ്റ്റിലാകുന്നത്. ഇയാൾ യുവതിയുടെ സഹോദരന്റെ സുഹൃത്താണ്. കൂടാതെ ഇയാൾ യുവതിയിൽ നിന്നും പലപ്പോഴായി ഭീ-ഷണിപ്പെടുത്തി സവര്‍ണവും കൈക്കലാക്കി പണയം വെച്ചതായും പരാതിയിൽ പറയുന്നുണ്ട്.