വിവാഹ ദിവസം രാവിലെ യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : വിവാഹ ദിവസം രാവിലെ യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കാളാണ്ടിത്താഴം സ്വദേശി സുരേഷ് ബാബുവിന്റെ മകൾ മേഘ (30) നെയാണ് വിവാഹ ദിവസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.

നേഴ്‌സിംഗ് വിദ്യാർത്ഥിനിയായ മേഘയുടെ വിവാഹം ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നു. സ്വകര്യ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്ന യുവാവുമായിട്ടാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. വിവാഹ ദിവസം രാവിലെ കുളിക്കാൻ വേണ്ടി മുറിയിൽ കയറിയ മേഘയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തള്ളി തുറന്നപ്പോഴാണ് മേഘയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

  ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തി ; കാസർഗോഡ് സ്വദേശിയുടെ മരണത്തിൽ ദുരൂഹത

വിവാഹത്തിനായി ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു. വധുഗൃഹത്തിലാണ് വിവാഹത്തിനായുള്ള മണ്ഡപം തയ്യാറാക്കിയിരുന്നത്. വധുവിനെ ഒരുക്കാനായി ബ്യുട്ടീഷൻ എത്തിയതിന് പിന്നാലെ കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് മുറിയിൽ കയറിയ മേഘ വാതിലടച്ചതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest news
POPPULAR NEWS