വിവാഹ പരസ്യം കണ്ട് വരുന്ന പെൺകുട്ടികളെ അടുപ്പം കാണിച്ച് വശത്താക്കും, ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിക്കും ; പതിനഞ്ചോളം പെൺകുട്ടികളെ പീഡിപ്പിച്ച മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു : വിവാഹ വാഗ്ദാനം നൽകി പതിനഞ്ചോളം പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന തോമസ് ഹെറാൾഡ് ആണ് അറസ്റ്റിലായത്. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ മാട്രിമോണി സൈറ്റുകളിൽ വിവാഹ പരസ്യം നൽകിയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. വിവാഹ പരസ്യം കണ്ട് എത്തുന്ന പെൺകുട്ടികളെ പരിചയപ്പെടുകയും പിന്നീട് നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് പെൺകുട്ടികളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യും. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയാണ് ഇയാളുടെ രീതി. ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചതായും അവരിൽ നിന്നും പണം തട്ടിയെടുത്തതായും പോലീസ് പറയുന്നു.

  കടലിലേക്ക് എടുത്ത് ചാടിയ യുവതിക്ക് പുറകെ ജീവൻ പണയപ്പെടുത്തി ഒരു നിമിഷം ആലോചിക്കാതെ എടുത്ത് ചാടിയ പോലീസ് ഉദ്യോഗസ്ഥൻ

ഇയാൾക്ക് കേരളത്തിൽ ഭാര്യയും മക്കളും ഉണ്ടെന്ന വിവരം മറച്ച് വെച്ചാണ് മാട്രിമോണിയൽ സൈറ്റുകളിപ്പോടെ വിവാഹ പരസ്യം നൽകുന്നത്. ഡോകടർ അടക്കമുള്ള പെൺകുട്ടികൾ ഇയാളുടെ വലയിൽ അകപ്പെട്ടതായാണ് വിവരം.

Latest news
POPPULAR NEWS