വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭഛിത്രം നടത്തുകയും തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊല്ലം: വിവാഹ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിക്കൊണ്ട് വിവാഹനിശ്ചയം നടത്തുകയും തുടർന്ന് പെൺകുട്ടി ഗർഭിണി ആവുകയും എന്നാൽ വരൻ തന്നെ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു ഗർഭച്ഛിദ്രം നടത്തുകയുമായിരുന്നു. സംഭവത്തിലെ പ്രതിയായ പള്ളിമുക്ക് സ്വദേശി ഹാരിസ് മുഹമ്മദ് ഗർഭചിദ്രം നടത്തുന്നതിനായി വ്യാജരേഖ ചമയ്ക്കുകയും ചെയ്തിരുന്നു. അതിനു ശേഷം യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയുള്ള ശ്രമം നടത്തുകയായിരുന്നു.

ഈ സംഭവം അറിഞ്ഞതിനെ തുടർന്നാണ് കൊട്ടിയം സ്വദേശിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്. പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് കൈത്തണ്ടയുടെ ഞരമ്പ് മുറിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ യുവാവിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. അതേ പെൺകുട്ടി മരിക്കുന്നതിനുമുമ്പ് ഹാരിസിനെ വിളിക്കുന്നതിന് ശബ്ദ സന്ദേശം ഉണ്ടായിട്ടും അയാൾക്കെതിരെ കേസ് എടുക്കാതിരുന്ന സംഭവത്തിൽ വാർത്ത വന്നതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.