വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷകനെതിരെ പോലീസ് കേസെടുത്തു

കൊച്ചി : വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷകനെതിരെ പോലീസ് കേസെടുത്തു. വീട്ടമ്മ നൽകിയ പരാതിയിൽ അഡ്വ. ജഹാംഗീർ റസാഖിനെതിരെയാണ് കോഴിക്കോട് എലത്തൂർ പോലീസ് കേസെടുത്തത്.

2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം നടക്കാവിലെ ലോഡ്ജിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയതായാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എട്ട് മാസങ്ങൾക്കിടയിൽ നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായി യുവതി പറയുന്നു. തന്റെ നഗ്ന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതാണ് യുവതിയുടെ പരാതിയിൽ പറയുന്നു. വീട്ടമ്മയായ 34 കാരിയാണ് അഭിഭാഷകനെതിരെ പീഡന പരാതിയുമായി പോലീസിനെ സമീപിച്ചത്.

  സിപിഎം ൽ നിന്നും 25 ലക്ഷം വാങ്ങി കോൺഗ്രസ്സ് വോട്ട് മറിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപിച്ചതായി പരാതി

അതേസമയം ജഹാംഗീർ മുപ്പതോളം സ്ത്രീകളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടെന്നും. കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നിരവധി സ്ത്രീകൾ പരാതിയുമായി എത്തിയതായും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Latest news
POPPULAR NEWS