മുംബൈ : ശാരീരിക ബന്ധത്തിന് ശേഷം വിവാഹത്തിൽ നിന്നും പിന്മാറുന്നത് വഞ്ചനാക്കുറ്റമാകില്ലെന്ന് ബോംബൈ ഹൈക്കോടതി. 25 വർഷം മുൻപത്തെ കേസിൽ പീഡനാരോപണം നേരിട്ട പ്രതിയെ കുറ്റവിമുക്തനാക്കിയാണ് കോടതിയുടെ ഉത്തരവ്. ഉഭയസമ്മതപ്രകാരമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും വിവാവഹ വാഗ്ദാനം നൽകിയാണ് ഇതിന് പ്രേരിപ്പിച്ചതെന്നുമായിരുന്നു പരാതി. എന്നാൽ ഇത് സ്ഥാപിക്കാനുള്ള തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിക്ക് നൽകിയ ശിക്ഷ കോടതി റദ്ദ് ചെയ്തു.
മൂന്ന് വർഷത്തോളം പ്രതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി പരാതിക്കാരി കോടതിയിൽ സമ്മതിച്ചിരുന്നു. കൂടാതെ ഇരുവരും പ്രണയത്തിലായിരുന്നതായും പരാതിക്കാരിയുടെ സഹോദരനും കോടതിയിൽ മൊഴി നൽകി.
1996 ൽ നൽകിയ പ്രതിയുടെ അടിസ്ഥാനത്തിൽ പീഡനം,വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മൂന്ന് വർഷത്തെ വിചാരണ നടപടികൾക്ക് ശേഷം സെഷൻസ് കോടതി പീഡനാരോപണം തള്ളുകയും വഞ്ചന കുറ്റത്തിന് പ്രതിക്ക് ഒരു വർഷം തടവും 5000 രൂപ പിഴയും വിധിക്കുകയായിരുന്നു. സെഷൻസ് കോടതി വിധിക്കെതിരെ ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.