വയനാട് : കൽപ്പറ്റയിലെ റിസോർട്ടിൽ ലഹരിമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെട്ട 16 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മാരക മയക്കു മരുന്നായ എംഡിഎംഎ ഉൾപ്പടെയുള്ളവ ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
കിർമാണി മനോജ് ഉൾപ്പടെയുള്ള ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിലാണ് പാർട്ടി നടന്നത്. ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് ലഹരിമരുന്ന് പാർട്ടി നടത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.