കേരളത്തിലെ ആദ്യ സ്വവർഗാനുരാഗ പുരുഷാദമ്പതികളാണ് നികേഷും സോനുവും. ഇവരുടെ വിവാഹമാണ് മറ്റ് സ്വവര്ഗാനുരാഗികൾക്ക് പ്രചോദനവും ധൈര്യവും നൽകിയത്. സോനുവിനും നികേഷിനും ശേഷം കേരളത്തിൽ വിവാഹിതരായ ഗേ ദമ്പതികളാണ് നിവേദും റഹീമും. നീണ്ട 6 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിവേദ് തന്നെയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. വിവാഹത്തിന് മുൻപ് തന്റെ എല്ലാ സ്വപ്നങ്ങൾക്കും കൂട്ടായി അവൻ ഉണ്ടായിരുന്നു എന്നാൽ വിവാഹ ശേഷം തന്റെ സ്വപ്‌നങ്ങൾ തകർന്നു എന്നാണ് നിവേദ് പറഞ്ഞത്. ഒരു കുഞ്ഞ് വേണമെന്ന തന്റെ ആഗ്രഹം റഹീം എതിർത്തു. ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന എന്റെ ആഗ്രഹത്തെ റഹീം പാടെ തള്ളിക്കളഞ്ഞു. ഇതോടെ ജീവിതം തകർന്നു. അതിനുശേഷം തങ്ങൾക്ക് ഒരു വിധത്തിലുമുള്ള ബന്ധവും ഉണ്ടായിരുന്നില്ല. റഹീം പോയെങ്കിലും അവന്റെ കുടുംബം എന്റെയൊപ്പം നിന്നു. അത്കൊണ്ടാണ് താങ്ങാനാവാത്ത സങ്കടത്തിൽ നിന്നും താൻ കരകയറിയത്. ഇപ്പോൾ ഒരാളുമായി റിലേഷൻ ഉണ്ട് സമയമാവുമ്പോൾ പറയാം എന്നും നിവേദ് വെളിപ്പെടുത്തി.