വിവി രാജേഷിനെ അയോഗ്യനാക്കണം ; പരാതി തള്ളി തെരെഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ബിജെപി സ്ഥാനാർഥി വിവി രാജേഷിനെതിരെ സിപിഐ നൽകിയ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതായി റിപ്പോർട്ട്. രണ്ട് സ്ഥലത്തെ വോട്ടർപട്ടികയിൽ വിവി രാജേഷിന്റെ പേരുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവി രാജേഷിനെ അയോഗ്യനാക്കണമെന്നാവിശ്യപെട്ടായിരുന്നു പരാതി.

എന്നാൽ രണ്ടിടത്ത് വോട്ട് ഉണ്ടെങ്കിലും ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ട് ചെയ്‌താൽ മാത്രമേ അയോഗ്യനാക്കാൻ കഴിയു എന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അതേസമയം വീട് മാറിയപ്പോൾ വോട്ടവകാശം മാറ്റാൻ താൻ ഉദ്യോഗസ്ഥരോട് ആവിശ്യപെട്ടതായും അവരത് ചെവിക്കൊണ്ടില്ലെന്നും വിവി രാജേഷ് പറയുന്നു.