വിവേക് തന്നോട് മതം മാറണമെന്നോ പള്ളിയിൽ പോകണ്ട എന്നോ ആവിശ്യപെട്ടിട്ടില്ല ; വിവേക് ഗോപനെ കുറിച്ച് ഭാര്യ

ഏഷ്യാനെറ്റിൽ സംപ്രക്ഷണ ചെയ്തിരുന്ന പരസ്പരം എന്ന പരമ്പരയിലെ സൂരജേട്ടനെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ അത്രപെട്ടെന്നൊന്നും മറക്കാനിടയില്ല. പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താരമാണ് വിവേക് ഗോപൻ. 2013 ൽ ആരംഭിച്ച പരസ്പരം എന്ന പരമ്പരയിലൂടെ സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയ ലോകത്തേക്ക് ചുവട് വെച്ച താരം തുടർച്ചയായ ഏഴ് വർഷങ്ങളാണ് പരസ്പരം സീരിയലിൽ അഭിനയിച്ചത്. പരസ്പരം സീരിയലിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു.

vivek gopan latest
ഒരു ബേക്കറി കടക്കാരനും പടിപ്പുര വീട്ടിലെ പത്മാവതി അമ്മയുടെയും കൃഷ്ണന്റെയും മകനായും ദീപ്തി ഐ പി എസിന്റെ ഭർത്താവുമായി പരസ്പരം എന്ന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിവേക് ഗോപൻ ഇന്നും മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ്. സീരിയലിനു പുറമെ ചില സിനിമകളിലും സഹനടനായും പേക്ഷകർക്കിടയിൽ എത്താൻ താരത്തിന് സാധിച്ചു. ഒരു മരുഭൂമികഥ, പുള്ളിക്കാരൻ സ്റ്റാറ, ഒരു കുട്ടനാടൻ ബ്ലോഗ്സ്, കളിക്കൂട്ടുകാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ ക്രിക്കറ്റ് താരം കൂടിയായ വിവേക് ഗോപൻ ചലച്ചിത്ര സംഘടനയായ അമ്മയുടെ ക്രിക്കറ്റ് ടീമായ കേരള സ്‌ട്രൈക്കർസിനുവേണ്ടി സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനു വേണ്ടി കളിച്ചിട്ടുണ്ട്. കൂടാതെ 2021 ൽ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായും താരം മത്സരിച്ചു. പരസ്പരം സീരിയൽ അവസാനിച്ചതോടുകൂടി പിന്നീട് ടെലിവിഷൻ പരമ്പരകളിൽനിന്നും വിട്ടുനിന്ന താരം ഒരു ഇടവേളയ്ക്കു ശേഷം ഫ്ലവർസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത കാർത്തിക ദീപം എന്ന പരമ്പരയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച് തുറന്നു പറയുകയാണ് താരം. സൂരജിന്റേത് ഒരു പ്രണയവിവാഹമായിരുന്നെന്നും. ക്രിസ്ത്യൻ കുടുംബത്തിലെ പെൺകുട്ടിയെ വീട്ടുകാരുടെ എതിർപ്പുകൾക്കൊടുവിൽ രജിസ്റ്റർ വിവാഹം ചെയ്യുകയായായിരുന്നെന്നും താരം പറയുന്നു. വിവാഹത്തിന് ശേഷമാണ് ഇരു വീട്ടുകാരും ഞങ്ങളുടെ ബന്ധത്തെ പിന്തുണച്ചതെന്നും വിവേക് ഗോപൻ പറയുന്നു.

  ചെളിയിലിറങ്ങുമ്പോഴും മേയ്ക്കപ്പും കോസ്റ്റ്യൂമും ; അനുമോളുടെ ഫോട്ടോയ്ക്ക് താഴെ വിമർശനങ്ങളുമായി ആരാധകർ

vivek gopan with wife
അതേസമയം ഒരു ഡാൻസ് ട്രൂപ്പിൽ വെച്ചാണ് താനും വിവേകും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതെന്നും ഭാര്യ സുമി മേരി തോമസ് പറയുന്നു. നാല് വർഷത്തോളമാണ് ഞങ്ങൾ പ്രണയിച്ചത്. ഇതിനിടയിൽ വിവേക് രജിസ്റ്റർ മാരേജ് ചെയ്യാമെന്ന് പറയുകയും രജിസ്റ്റർ മാരേജ് ചെയ്യുകയുമായിരുന്നു. രജിസ്റ്റർ മാരേജ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് വീട്ടുകാർ സംഭവം അറിയുന്നത് ആദ്യം വല്ല്യ ബഹളമൊക്കെ ആയിരുന്നു പിന്നീട് വീട്ടുകാരും സമ്മദിക്കുകയായിരുന്നെന്നും സുമി മേരി തോമസ് പറയുന്നു. അന്ന്യ മതത്തിൽപെട്ടയാളെ കല്യാണം കഴിക്കുമ്പോൾ ഉണ്ടാവുന്ന എതിർപ്പുകളെ ഉണ്ടായിരുന്നുള്ളു. പിന്നീട് പള്ളിയിൽ വെച്ച് ഞങ്ങളുടെ വിവാഹം നടന്നെന്നും സുമി പറയുന്നു.
vivek gopan with wife

വിവാഹത്തിന് ശേഷം വളരെ കഷ്ട്ട പെട്ടായിരുന്നു ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത് രണ്ടായിരം രൂപയുടെ ഒരു ജോലി മാത്രമായിരുന്നു വിവേകിന് അന്ന് ഉണ്ടായിരുന്നത്. പിന്നീട് മെഡിക്കൽ റപ്രസന്റീവായി ജോലിയൊക്കെ ചെയ്‌തെങ്കിലും എങ്ങും എത്താനായില്ല പിന്നീട് ആണ് സീരിയലിലും സിനിമകളിലും അവസരം ലഭിച്ചതെന്നും സുമി പറയുന്നു. വിവേക് വിവേകിന്റെ വിശ്വാസത്തിലും താൻ തനറെ വിശ്വാസത്തിലുമാണ് ജീവിക്കുന്നത് ഒരിക്കൽ പോലും വിവേക് തന്നോട് മതം മാറണമെന്നോ പള്ളിയിൽ പോകണ്ട എന്നോ ആവിശ്യപെട്ടിട്ടില്ല. വല്ലപ്പോഴും മാത്രമാണ് വിവേക് മുഖം കറുപ്പിച്ച് സംസാരിക്കാറുള്ളത്. ഇത്രയും നല്ലൊരു ചെക്കനെ കിട്ടിയതിൽ ഇടയ്ക്ക് ദൈവത്തോട് താൻ നന്ദി പറയാറുണ്ടെന്നും സുമി പറയുന്നു.

Latest news
POPPULAR NEWS