Wednesday, December 6, 2023
-Advertisements-
NATIONAL NEWSവിശാഖപട്ടണത്ത് മരുന്ന് കമ്പനിയിൽ വാതകചോർച്ച: രണ്ടു ജീവനക്കാർ മ-രണപ്പെട്ടു

വിശാഖപട്ടണത്ത് മരുന്ന് കമ്പനിയിൽ വാതകചോർച്ച: രണ്ടു ജീവനക്കാർ മ-രണപ്പെട്ടു

chanakya news
-Advertisements-

ആന്ധ്രാപ്രദേശ്: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ യൂണിറ്റിൽ വാതകചോർച്ച. വിശാഖപട്ടണം പരവാഡയിൽ പ്രവർത്തിക്കുന്ന സെയ്‌നോർ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വാതക ചോർച്ച ഉണ്ടായത്. വാതകം ശ്വസിച്ച് കമ്പനിയിലെ രണ്ട് ജീവനക്കാർ മര-ണപ്പെട്ടു. നാലുപേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. Benzimidazole എന്ന വാതകമാണ് ചോർന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.

-Advertisements-

വാതകചോർച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വരാണ് മ-രിച്ചത്. എന്നാൽ വാതകം പുറത്തോട്ട് വ്യാപിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതുസംബന്ധിച്ചുള്ള കാര്യം പരവാഡ സ്റ്റേഷൻ ഇൻസ്പെക്ടർ ഉദയകുമാർ ദേശീയ വാർത്ത ഏജൻസിയായ എ എൻ ഐ യോട് പറഞ്ഞു. അപകടം ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി ഫാക്ടറി അടച്ചുവെന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

-Advertisements-