മുംബൈ : ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ വീടിന്റെ ഒരു വശം പൊളിച്ച് മാറ്റിയ സംഭവം പ്രതികാര നടപടിയാണെന്ന് കോടതി. നടപടി നിയമ വിരുദ്ധമാണെന്നും നഷ്ടപരിഹാരം നൽകണമെന്നും ബോംബൈ ഹൈക്കോടതി ഉത്തരവിട്ടു. കങ്കണയുടെ പ്രസ്താവന കോടതി അംഗീകരിക്കുന്നില്ല പക്ഷെ അവരുടെ അഭിപ്രായമല്ല കോടതിയുടെ വിഷയം. കെട്ടിടം പൊളിച്ച് നീക്കിയതാണ് കോടതിയുടെ വിഷയമെന്നും കോടതി പറഞ്ഞു.
കങ്കണയെ ഭയപ്പെടുത്തി വായടപ്പിക്കാനുള്ള പ്രതികാരനടപടിയായാണ് കെട്ടിടം പൊളിച്ചതെന്ന് കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ കങ്കണയ്ക്ക് സംഭവിച്ച നഷ്ടം കണക്കാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.