വീടിന് തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ് ; വാട്സാപ്പ് സന്ദേശങ്ങൾ കണ്ടെത്തി

ഇടുക്കി : പുറ്റടിയിൽ വീടിന് തീ പിടിച്ച് ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് പോലീസ്. തിങ്കളാഴ്ച പുലർച്ചെയാണ് വീടിന് തീ പിടിച്ച് പുറ്റടി സ്വദേശികളായ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവർ മരിക്കുകയും മകൾ ശ്രീധന്യയെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുതിയ വീട് നിർമ്മിക്കുന്നതിനായി താൽകാലികമായി നിർമിച്ച വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്നാണ് ആദ്യം പോലീസ് കരുതിയത്.

എന്നാൽ കുടുംബ പ്രശ്‌നം മൂലം കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന ഇവരുടെ വാട്സാപ്പ് സന്ദേശങ്ങൾ പോലീസ് കണ്ടെത്തി. കുടുംബ ഗ്രൂപ്പിൽ അയച്ച സന്ദേശങ്ങളാണ് പോലീസ് കണ്ടെത്തിയത്.

  ലോക്ക് ഡൗൺ: ഇളവുകളുടെ കാര്യത്തിൽ കേന്ദ്രനിർദേശം പാലിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിങ്കളാഴ്ച പുലർച്ചെയാണ് വീടിന് തീ പിടിച്ചത്. ദമ്പതികളുടെ മകൾ ശ്രീധന്യയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്രന്റേയും, ഉഷയുടെയും ജീവൻ രക്ഷിക്കാനായില്ല. മകൾ ശ്രീധന്യയെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Latest news
POPPULAR NEWS