വീട്ടമ്മയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊണ്ടോട്ടി : വീട്ടമ്മയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ സ്വദേശി നിസാമുദ്ധീൻ ആണ് അറസ്റ്റിലായത്. മുതുവല്ലൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ മാതാവായ യുവതിയുമായി ഇയാൾ ബന്ധം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. വീഡിയോ കാൾ വഴിയുള്ള പരിജയം പ്രണയമായതോടെ വീട്ടമ്മയെ കോഴിക്കോടും,എറണാകുളത്തും ഉള്ള ലോഡ്ജ് മുറിയിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് പുറമെ വീട്ടമ്മയുടെ കയ്യിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങിച്ച് തിരിച്ച് നൽകാതെ വഞ്ചിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.

  എല്ലാം ചെയ്ത് തരില്ലേ ? ചെയ്തു തരും രഹസ്യമായിരിക്കണം ; സംസ്ഥാനത്ത് പുരുഷ വേശ്യകൾ സജീവം, ആവശ്യക്കാരും ഏറെയെന്ന് റിപ്പോർട്ട്

യുവതിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷിക്കുകയാണെന്ന് മനസിലാക്കിയ പ്രതി യുവതിയെ കൊണ്ടോട്ടി നഗരത്തിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കാസർഗോഡ് ചെറുവത്തൂരിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടമ്മമാരെ പരിചയപ്പെട്ട് സ്നേഹം നടിച്ച് പീഡിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് പോലീസ് പറഞ്ഞു.

Latest news
POPPULAR NEWS