കോട്ടയം: വേളൂരിൽ താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊ-ലപ്പെടുത്തി കാറുമായി കടന്ന സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. കുമരകം സ്വദേശിയും കൊ-ല്ലപ്പെട്ട ഷീബയുടെ ബന്ധുവുമായ യുവാവാണ് പോലീസ് പിടിയിലായത്. യുവാവിനെ കൂടാതെ മറ്റ് ഏഴുപേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റുള്ളവർക്ക് കൊ-ലപാതകവുമായി നേരിട്ട് ബന്ധമില്ലെന്നും കുമരകം സ്വദേശിയാണ് കൊ-ലപാതകം നടത്തിയതെന്നുമാണ് വിവരം.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഷീബയെ കൊ-ലപ്പെടുത്തിയ ശേഷം പോർച്ചിൽ കിടന്ന കാർ കടത്തികൊണ്ട്. പോകുകയായിരുന്നു. സമീപത്തെ ഒഴിഞ്ഞ വീട് വാടകയ്ക്ക് എടുക്കാൻ വന്നവർ ഗ്യാസിന്റെ മണം വരുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് വീട്ടിനുള്ളിൽ ഇവരുടെ മൃ-ദദേഹം കണ്ടത്.
അതേസമയം മൃ-ദദേഹത്തിന്റെ കൈകാലുകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിട്ടുണ്ടായിരുന്നു . മൃ-ദദേഹം കിടന്ന റൂമിലെ ഫാനിന്റെ ലീഫ് ഇളകിയ നിലയിലായിരുന്നെന്നും. ഷോക്കടിപ്പിച്ഛ് കൊ-ലപ്പെടുത്താൻ പ്രതി ശ്രമിച്ചതായും പോലീസ് പറയുന്നു.