വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി ലംഗീകമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വിതുര : വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി ലംഗീകമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബോണക്കാട്ടെ പ്രിൻസ് മോഹനാണ് പോലീസ് പിടിയിലായത്. വിവാഹിതയായ 35 കാരിയെ വിവാഹവാഗ്ദാനം നൽകിയാണ് യുവാവ് പീഡിപ്പിച്ചത്. യുവതി ജോലി ചെയ്തിരുന്ന ഫാമിലെ ഡ്രൈവർ ആയിരുന്ന പ്രതി അടുപ്പം നടിച്ച് ഫാമിലെ സ്വകര്യ മുറിയിൽ വെച്ച് നിരന്തരം ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

യുവാവിനൊപ്പം ഉടുതുണിയില്ലാതെ യുവതി കിടക്കുന്ന ദൃശ്യങ്ങൾ യുവതി അറിയാതെ മൊബൈലിൽ പകർത്തിയ പ്രതി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതി ഗർഭിണിയായതോടെ യുവാവ് ഉപേക്ഷിക്കുകയായിരുന്നു. ഗർഭഛിത്രം നടത്താനും പ്രതി ശ്രമിച്ചിരുന്നു. തന്റെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയോളം യുവാവ് തട്ടിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.