വീട്ടമ്മയ്ക്ക് മുന്നൂറിലധീകം അശ്ലീല സന്ദേശം അയച്ച യുവാവിനെ പോലീസ് പിടിച്ചത് തന്ത്രപൂർവ്വം; അവസാനം വീട്ടമ്മയുടെ മുഖത്ത് നോക്കി അമ്മെ എന്ന് വിളിപ്പിച്ച് പോലീസ്

വരുന്ന കാലത്ത് സമൂഹത്തിൽ സ്ത്രീയും പുരുഷൻമാരും തമ്മിലുള്ള ഒരുപാട് പ്രശ്നങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു വേറിട്ട സംഭവമാണ് കേരളത്തിൽ ഈയിടെ നടന്നത്. 56 വയസുകാരിയോട് വാട്സാപ്പിലൂടെ നിരന്തരമായി പ്രണയാഭ്യർത്ഥന നടത്തുന്ന 26 കാരനായ യുവാവാണ് ഇവിടുത്തെ വില്ലൻ. ഇയാൾ നാല് വർഷക്കാലമായി മുന്നൂറിലധികം മെസേജുകളാണ് (അശ്ലീല ചുവയോട് കൂടിയതും ) അയച്ചത്. ഇയാളെ പോലീസ് വളരെയധികം തന്ത്രപൂർവമാണ് കുടുക്കിയത്. ശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവാവിനോട് ആ സ്ത്രീയെ അമ്മേയെന്ന് വിളിപ്പിച്ചു കൊണ്ട് ഉള്ള പണിയും കൊടുത്തു. പിന്നെ ഒന്നും നോക്കിയില്ല.. പിന്നാലെ നല്ല ചൂരൽ കഷായവും നൽകി.

സംഭവം നടന്നത് പത്തനാപുരം പോലീസ് സ്റ്റേഷനിലാണ്. ഇവിടുത്തെ ഈ കഥയിലെ താരം ആരാണെന്നു ചോദിച്ചാൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ കൂടി കണ്ടുകാണും, കനാലിൽ കൂടി ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാൻ 2000 രൂപ പ്രതിഫലമായി ചോദിച്ചപ്പോൾ സ്വന്തം യൂണിഫോം അഴിച്ചു വെച്ച് കനാലിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്ത പത്തനാപുരം സി ഐ അൻവറാണ്‌ ഇവിടെയും താരമായത്. കഴിഞ്ഞ ദിവസം വീട്ടമ്മ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫോൺ പരിശോധിക്കുകയും അശ്ലീല ചുവയോടു കൂടിയ സന്ദേശങ്ങൾ കാണുകയും ചെയ്തതോടെയാണ് പോലീസ് നടപടിയെടുക്കാൻ ഒരുങ്ങിയത്. ഫോൺ പരിശോധിച്ചപ്പോൾ ഇഷ്ടമാണെന്നും കണ്ടാൽ പ്രായം തോന്നിക്കില്ലെന്നും തുടങ്ങിയ തരത്തിലുള്ള നിരവധി സന്ദേശങ്ങൾ യുവാവ് വീട്ടമ്മയ്ക്ക് അയച്ചിരുന്നു. തുടർന്ന് പരാതിക്കാരിയുടെ ഫോണിൽ നിന്നും വനിതാ പോലീസിനെ കൊണ്ട് യുവാവിനെ വിളിപ്പിക്കുകയും തങ്ങളെ ഒന്നു കാണണമെന്ന് പറഞ്ഞപ്പോൾ യുവാവ് ദാ എത്തിയെന്നുള്ള മറുപടിയും നൽകി.

ശേഷം ഇയാളെയും കാത്ത് പോലീസ് വഴിയിൽ നിൽക്കുകയും പിടികൂടുകയും സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിക്കാരി യുവാവിനെ കണ്ടതും ഞെട്ടുകയുമായിരുന്നു. പയ്യൻ ആരാണെന്ന് ചോദിച്ചാൽ സ്ഥിരമായി അമ്മയുടെ ബ്ലൗസും മറ്റും തൈയ്പ്പിക്കാനായി പരാതിക്കാരിയുടെ ഷോപ്പിൽ എത്തുന്ന സ്ഥലത്തെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ പയ്യനായിരുന്നു. ഇയാളെ സി ഐ വിരട്ടിയപ്പോൾ. ഭയത്തോടെ പറഞ്ഞു വിദേശത്ത് പോകാൻ ജോലി റെഡിയായിരിക്കുകയാണെന്നും കേസെടുക്കരുതെന്നും പറഞ്ഞുകൊണ്ട് കരയാൻ തുടങ്ങി. തുടർന്ന് പരാതിക്കാരി കേസൊന്നും എടുക്കണ്ടെന്നു പറയുകയും പരാതിക്കാരിയെ അമ്മേയെന്ന് വിളിപ്പിച്ചു കൊണ്ട് ഏത്തം ഇടാൻ സി ഐ നിർദേശിക്കുകയും ചെയ്തു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പറഞ്ഞു കൊണ്ട് മുന്നറിയിപ്പും നൽകി. ശേഷം ചൂരൽ കഷായവും നൽകി യുവാവിനെ ജാമ്യത്തിൽ വിട്ടു.