വീട്ടിലെ ഇരുമ്പ് ഗ്രില്ലിൽ ഊഞ്ഞാൽ ആടി കളിക്കുന്നതിനിടെ ഭിത്തി തകർന്ന് വീണ് പെൺകുട്ടി മരിച്ചു

വീട്ടിലെ ഇരുമ്പ് ഗ്രില്ലിൽ ഊഞ്ഞാൽ ആടി കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും തകർന്നു ദേഹത്ത് വീണു ഓയൂര്‍ ആക്കല്‍ പെരപ്പയം മണിച്ചേമ്പിൽ വീട്ടില്‍ നൗഫല്‍, തൗബ ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമ മരിച്ചു. ഹന്നയും സഹോദരന്‍ നെബിനും ബന്ധുവായ തമീമും കൂടി വീട്ടിന് സമീപമുള്ള കളപ്പുരയിലേക്ക് കയറുന്ന വാതിലിന്റെ ഇരുമ്പ് ഗ്രില്ലില്‍ പിടിച്ച്‌ ചവിട്ടിനിന്ന് ഊഞ്ഞാലാടി കളിക്കുന്നതിനിടയിലാണ് ഭിത്തി ഉള്‍പ്പെടെ പൊളിഞ്ഞ് ഹന്ന ഫാത്തിമയുടെ ദേഹത്ത് വീണത്.

കുട്ടികളുടെ നിലവിളികേട്ട് ഓടി എത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഗ്രില്‍ ഇളക്കിമാറ്റി ഹന്നയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല