വീട്ടിലേക്ക് കയറണമെങ്കിൽ നെറ്റിയിലെ ചന്ദന കുറി മായ്ച്ച് കളയണം ; എ ആർ റഹ്മാന്റെ വീട്ടിൽ ചെന്ന തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി കവി

തമിഴ് സിനിമയ്ക്ക് വേണ്ടി ഒരുപാട് ഗാനങ്ങൾ ചിട്ടപ്പെടുത്തിയ കവിയാണ് പീറൈസൂഡൻ. ഒരിക്കൽ പുതിയ ചിത്രത്തിന്റെ ഗാന രചനയുമായി സമ്പന്ധിച്ച ചർച്ചയ്ക്കായി എ ആർ റഹ്മാന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മാതാവ് തന്നോട് നെറ്റിയിലെ കുറിയും തിലകവും മായിച്ചതിന് ശേഷം വീടിനുള്ളിൽ പ്രവേശിച്ചാൽ മതിയെന്ന നിബന്ധന വെച്ചന്നും കവി പറയുന്നു. അങ്ങനെ ആവിശ്യപെട്ടതിനെ തുടർന്ന് താൻ വീടിനുള്ളിൽ കയറാതെ തിരിച്ചു വന്നെങ്കിലും ആ വാക്കുകൾ തന്റെ വിശ്വാസത്തെ അപമാനിച്ചെന്നും അദ്ദേഹം പറയുന്നു.

ബോളിവുഡിലെ ഒരു സംഘം എ ആർ റഹ്മാനെയും റസൂൽ പൂക്കുറ്റിയെയും ഒതുക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിന്റെ ഇടയിലാണ് കവി ഇ കാര്യങ്ങൾ വെളിപ്പെടുത്തിയത്. റഹ്മാന്റെ കുടുംബം ഉള്ളിൽ ശക്തമായ ഹിന്ദു വിരോധം വെച്ച് പുലർത്തുന്നവരാണെന്നും ഇത്തരം ചിന്തകൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഇദ്ദേഹം പറയുന്നു.

  മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് താങ്ങനായില്ല യുവാവ് ജീവനൊടുക്കി ; യുവാവിന്റെ കുടുംബത്തെ സന്ദർശിച്ച് വിങ്ങിപ്പൊട്ടി യദ്യൂരപ്പ

ഇസ്ലാം മത വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് മുൻപ് എ.ആർ റഹ്മാന്റെ വീട്ടുകാർ ഹിന്ദുമത വിശ്വാസികളായിരുന്നു. പിതാവ് സഹോദരി എന്നിവർ കടുത്ത രോഗ ബാധിതരായതിനെ തുടർന്ന് ഒരു സൂഫിയുടെ നിർദേശ പ്രകാരം മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. ദിലീപ് കുമാറെന്ന ആദ്യ പേര് മാറ്റിയാണ് എ.ആർ റഹ്മാൻ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്, ഇദ്ദേഹത്തിന്റെ മാതാവ് കരീമ ബീഗത്തിന്റെ ആദ്യ പേര് കസ്തുരി എന്നുമാണെന്നാണ് റിപോർട്ടുകൾ.

Latest news
POPPULAR NEWS