വീട്ടിൽ ആളില്ലാത്ത നേരം നോക്കി കാമുകനെ വിളിച്ച് വരുത്തി, അമ്മയുടെ മുറിയിൽ കയറി കാമുകൻ ചെയ്തത് പെൺകുട്ടി അറിഞ്ഞത് പോലീസ് എത്തിയപ്പോൾ ; ഇൻസ്റ്റാഗ്രാം കാമുകൻ ഒടുവിൽ പോലീസ് പിടിയിൽ

കോഴിക്കോട് : വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് ഇൻസ്റ്റാഗ്രാം കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി. വീട്ടിലെത്തിയ കാമുകൻ പെൺകുട്ടിയുടെ അമ്മയുടെ എടിഎം കാർഡും,പണവും മോഷ്ടിച്ചു. സംഭവത്തിൽ നിരവധി മോഷണക്കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ് നിവാസിൽ അർഫാൻ (21) ആണ് അറസ്റ്റിലായത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി മാറിയതോടെയാണ് ഇയാളെ പെൺകുട്ടി വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത നേരം നോക്കിയാണ് പെൺകുട്ടി അർഫാനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. വീട്ടിലെത്തിയ അർഫാൻ പെൺകുട്ടിക്കൊപ്പം സമയം ചിലവഴിച്ച ശേഷം പെൺകുട്ടിയുടെ അമ്മയുടെ കിടപ്പ് മുറിയിൽ കയറുകയും ബാഗിലുണ്ടായിരുന്ന നാല് എടിഎം കാർഡുകൾ മോഷ്ടിക്കുകയും ചെയ്തു. പക്ഷെ ഇതൊന്നും പെൺകുട്ടി അറിഞ്ഞിരുന്നില്ല.

വീട്ടുകാർ മടങ്ങി വരുന്നതിന് മുൻപ് അർഫാൻ വീട്ടിൽ നിന്നും പോകുകയും ചെയ്തു. തുടർന്ന് കോഴിക്കോട് നഗരത്തിലെ വിവിധ എടിഎം ൽ നിന്നായി നാൽപ്പത്തി അയ്യായിരം രൂപ അർഫാൻ പിൻവലിച്ചു. പണം പിൻവലിച്ചതായുള്ള സന്ദേശം മൊബൈലിൽ വന്നപ്പോഴാണ് എടിഎം നഷ്ടപെട്ട കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിൽ കള്ളൻ കയറിയതാകാം എന്നായിരുന്നു വീട്ടുകാരുടെ സംശയം.

  നൈമയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് നന്ദകിഷോറിന്റെ കുടുംബം രംഗത്ത്

അതേസമയം പണം പിൻവലിച്ച എടിഎം ൽ നിന്നും അർഫാന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയും. ദൃശ്യങ്ങൾ വീട്ടുകാർക്ക് കാണിക്കുകയും ചെയ്തു എന്നാൽ ആളെ അറിയുമോ എന്ന പോലീസിന്റെ ചോദ്യത്തിൽ പരുങ്ങിയ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം വീട്ടുകാർ അറിയുന്നത്.പെൺകുട്ടിയുടെ ഫോണിലേക്ക് അർഫാൻ നിരന്തരം വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

Latest news
POPPULAR NEWS