വീട്ടിൽ നിന്നും പോലീസ് ഇറക്കികൊണ്ട് പോയ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ ദുരൂഹത

കോഴിക്കോട് : പോലീസ് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ചെറുവണ്ണൂർ സ്വദേശി ജിഷ്ണുവിനെ ഇന്നലെ രാത്രി ഒൻപത് മണിയോടെ നല്ലളം പോലീസ് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയിരുന്നു. 500 ഫൈൻ അടക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് പോലീസ് ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്. പിന്നീട് ജിഷ്ണുവിനെ വഴിയരികിൽ പരിക്കേറ്റ് അത്യാസന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ജിഷ്ണുവിന്റെ വാരിയെല്ലിനും,തലയ്ക്കും പരിക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. വീണ് പരിക്ക് പറ്റിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ജിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വീണ് പരിക്ക് പറ്റാനോ,ചാടാനോ ഉള്ള സാധ്യത ഇല്ലെന്ന് നാട്ടുകാർ പറയുന്നു. മഫ്തിയിൽ വന്ന പോലീസുകാരാണ് ജിഷ്ണുവിനെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയതെന്ന് വീട്ടുകാർ പറയുന്നു.

  ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഒൻപത് മണി കഴിഞ്ഞപ്പോഴാണ് ജിഷ്ണുവിനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ച് ഫോൺ കോൾ വന്നത്. ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ പോലീസുകാരൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് നാട്ടുകാർ മാത്രമാണ് ഉണ്ടായതെന്നും വീട്ടുകാർ പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു വിശദമായ അന്വേഷണം ആവശ്യമാണെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ ആവിശ്യപെട്ടു.

Latest news
POPPULAR NEWS