വീട്ടിൽ വിവാഹം ആലോചിക്കാൻ തുടങ്ങിയപ്പോഴാണ് തനിക്ക് പ്രണയമുള്ള കാര്യം വാപ്പയോട് പറയുന്നത് ; വിവാഹത്തെ കുറിച്ച് ദുൽഖർ സൽമാൻ

മലയാളത്തിന്റെ യുവ സൂപ്പർ സ്റ്റാറാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന സിനിമയിൽ കൂടിയാണ് ദുൽഖർ അഭിനയ രംഗത്തേക്ക് എത്തുന്നത്. താര പുത്രൻ എന്നതിൽ നിന്നും സ്വന്തമായ കഴിവുകൾ കൊണ്ട് ഉയർന്നു വന്ന താരം കൂടിയാണ് ദുൽഖർ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

2011 ഡിസംബർ 22 നാണ് ദുൽഖർ അമാൽ സൂഫിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹമാണെന്ന കാര്യം അധികം ആരും അറിഞ്ഞിരുന്നില്ല. തമിഴ്നാട് സ്വദേശിയായ അമാൽ ഇന്റീരിയൽ ഡിസൈനെർ കൂടിയാണ്. ദുൽഖർ സിനിമയിൽ സജീവമായപ്പോഴും അമാൽ ഇന്റീരിയൽ ജോലികൾ തുടരുകയാണ്. ദുൽഖറിന്റെ നിർദേശ പ്രകാരമാണ് വിവാഹ ശേഷവും അമാലിന് അറിയാവുന്ന ജോലികൾ ചെയ്യാൻ ദുൽഖർ നിർദേശം കൊടുത്തത്. മമ്മൂട്ടിയുടെ പുതിയ വീടിന് അടക്കം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട് ഇന്റീരിയൽ ഡിസൈൻ ചെയ്യുന്നത് അമാൽ സൂഫിയയാണ്‌.

Also Read  വിവാഹത്തിന് ശേഷം കിട്ടിയ അവസരം മോനിഷ കൊണ്ട് പോയി ; ക്രിസ്തുമതം സ്വീകരിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മാതു

പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും ഇരു വീട്ടുകാരുടെയും സമ്മതപ്രകാരമായിരുന്നുവെന്ന് തുറന്ന് പറയുകയാണ് ദുൽഖർ ഇപ്പോൾ. പഠനത്തിന് ശേഷം അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ തനിക്ക് വീട്ടുകാർ വിവാഹ ആലോചന തുടങ്ങിയെന്നും സ്കൂളിൽ 5 വർഷം ജൂനിയറായി പഠിച്ച പെണ്കുട്ടിയുടെ കാര്യം താൻ സൂചിപ്പിച്ചപ്പോൾ കൂട്ടുകാർ തങ്ങളുടെ ബിയോഡേറ്റ നോക്കിയെന്നും പിന്നീട് താൻ സിനിമയ്ക്ക് പോയാലും എവിടെ പോയാലും അമാൽ സൂഫിയെ സ്ഥിരമായി കാണാൻ തുടങ്ങിയെന്നും അതൊരു പ്രേത്യേക അടുപ്പമായി മാറിയെന്നും ദുൽഖർ പറയുന്നു. അതിന് ശേഷം താൻ വിവാഹം കഴിക്കേണ്ട കുട്ടി ഇതാണെന്ന് മനസ്സിൽ ഉറപ്പിച്ചെന്നും പിന്നീട് അമാൽ സൂഫിയോട് വിവാഹ കാര്യം പറയാൻ വിളിക്കുന്നത് കാപ്പി കുടിക്കാൻ ക്ഷണിച്ചു കൊണ്ടാണെന്നും ദുൽഖർ പറയുന്നു.