ഭ്രമണം സീരിയലിൽ കൂടി അഭിനയ രംഗത്ത് എത്തിയ താരമാണ് സ്വാതി സത്യാനന്ദ്. സീരിയലിന്റെ ക്യാമറമാനേ തന്നെ പ്രണയിച്ചു വീട്ടുകാർ അറിയാതെ വിവാഹം നടന്നതൊക്കെ സോഷ്യൽ മീഡിയയിൽ വാർത്തയായി മാറിയിരുന്നു. പാലക്കാടുകാരനായ പ്രതീഷ് നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് തിരുവനന്തപുരം സ്വദേശിയായ സ്വാതിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ അടക്കം പങ്കുവെയ്കുകയും ചെയ്തിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ഇരുവരും വിവാഹം കഴിച്ചത്. ആദ്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വീട്ടുകാർക്ക് തങ്ങളോടുള്ള പിണക്കം മാറിയയെന്നും പ്രതീഷിന് ഒപ്പം വീട്ടുകാരെ പോയി കണ്ടെന്നും സ്വാതി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇൻസ്റ്റാഗ്രാമിൽ കോസ്റ്റൈൻ ആൻഡ് അൻസർ സെക്ഷനിൽ സ്വാതിയോട് ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾ അതിര്വിട്ട് പോയിരുന്നു. വീട്ടുകാരോട് ഇ ചതി കാണിക്കണോ എന്ന് തുടങ്ങിയ ചോദ്യത്തിന് അതിന് നിങ്ങൾക്ക് എന്തെങ്കിലും നഷ്ടമുണ്ടോ ഞാൻ സഹിച്ചോളാമാണെന്നാണ് സ്വാതി നൽകിയ മറുപടി. അച്ഛനെയും അമ്മയേയും മിസ്സ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് എന്തിന് മിസ്സ് ചെയ്യണം താൻ അവർക്ക് ഒപ്പം വീട്ടിലാണെന്നും സ്വാതി മറുപടി നൽകി.