വീട്ടുകാരറിയാതെ സീരിയൽ താരത്തിന്റെ കല്ല്യാണം ; ചെക്കൻ കഞ്ചാവാണോ എന്ന് പ്രേക്ഷകർ

ഭ്രമണം എന്ന പരമ്പരയിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് സ്വാതി. സ്വാതിയുടെ പ്രണയവും ലോക്ക് ഡൌൺ സമയത്തെ വിവാഹവുമൊക്കെ സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. സ്വാതി അഭിനയിക്കുന്ന ഭ്രമണം സീരിയലിന്റെ ക്യാമറമാൻ പ്രതീഷ് നെന്മാറെയാണ് താരം വിവാഹം കഴിച്ചത്.

വീട്ടുകാർ അറിയാതെ പെട്ടെന്ന് ഒരു ദിവസം നടന്ന വിവാഹമായതിനാൽ സോഷ്യൽ മീഡിയയിൽ നിന്നടക്കം ഒരുപാട് വിമർശനങ്ങൾക്കും ഇരുവരും ഇരയായി മാറിയിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്നു കൊണ്ട് ഇ സമയത്ത് ഒളിച്ചോട്ടം വേണമായിരുന്നോ എന്നാണ് ഏറിയ കമന്റും ഉയർന്നുവന്നത്. തന്റെ വിവാഹ ശേഷം നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സ്വാതി ഇപ്പോൾ.

വിവാഹം ലവ് മാര്യേജായതിനാൽ പോസിറ്റീവിനേക്കാൾ ഏറെ നെഗറ്റീവാണ് താൻ കേട്ടതെന്നും എത്രയും വേഗം ഡിവോഴ്സാകാൻ കത്തിരിക്കുന്നു എന്നാണ് ഒരു സ്ത്രീ കമന്റ്‌ ചെയ്തതെന്നും അത് വല്ലാതെ വേദനിപ്പിച്ചെന്നും സ്വാതി പറയുന്നു. ചിലർ പഠിച്ചു കൂടെ, ഇനി അഭിനയിച്ചു കൂടെ എന്നൊക്കെ ചോദിക്കുണ്ടെന്നും നമ്മൾ എന്ത് ചെയ്യണമെന്ന് ഓരോരുത്തരുടെയും ഇഷ്ടമാണെന്നും അത് ആരും പഠിപ്പിക്കാൻ വരണ്ടെന്നും താരം പറയുന്നു. വിവാഹം നടന്നപ്പോൾ ടെൻഷൻ കാരണം പ്രതീഷ് ചിരിച്ചില്ലന്നും അത് കണ്ടിട്ട് ചിലർ ക ഞ്ചാവാണോ, ഡ്ര ഗ്ഗ് അഡിക്റ്റാണോ എന്നൊക്കെ ചോദിച്ചെന്നും സ്വാതി പറയുന്നു.