വീട്ടുകാരോട് പിണങ്ങിയ പന്ത്രണ്ട് വയസുകാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു

കോട്ടയം : വീട്ടുകാരോട് പിണങ്ങിയ പന്ത്രണ്ട് വയസുകാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. പാമ്പാടി കുന്നേപ്പാലം സ്വദേശി മാധവ് (12) ആണ് മരിച്ചത്. വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് പിണങ്ങിയ മാധവ് വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ മാധവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  ലൊക്കാന്റോ ഡേറ്റിംഗ് സൈറ്റ് വച്ച് വൻ തട്ടിപ്പ് ; പിന്നിൽ മലയാളി യുവതികൾ

ദേഹമാസകലം പൊള്ളലേറ്റ മാധവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് തൊട്ട് പിന്നാലെ മരണപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്‌കൂൾ വിദ്യാർത്ഥിയാണ് മരിച്ച മാധവ്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആശുപത്രി നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Latest news
POPPULAR NEWS