വീട്ടു ജോലിക്കാരി മരണപെട്ടു ; ലോക്ക് ഡൗണിലും ചടങ്ങുകൾ മുടക്കാതെ ശവസംസ്‌കാരം നടത്തി ഗൗതം ഗംഭീർ

ലോക്ക് ഡൌണിൽ 6 വർഷമായി വീട്ടിൽ ജോലി ചെയ്യുന്ന വേലക്കാരിയുടെ ശവ സംസ്കാര കർമ്മം ഗൗത ഗംഭീർ നടത്തി, വീട്ടിൽ കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യം

ലോക്ക് ഡൌൺ കാലത്ത് പലരും പല നാടുകളിൽ കുടുങ്ങി പോകുന്ന വാർത്ത സർവസാദാരണമാണ് എന്നാൽ ലോക്ക് ഡൗണിന് ഇടയിൽ ജീവൻ നഷ്ടമായ വാർത്ത ഇത് ആദ്യമായാകും, മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീറിന്റെ വീട്ടിൽ ആറു വർഷമായി ജോലി നോക്കുന്ന ജോലിക്കാരിയുടെ ശവ സംസ്‌കാരം ചടങ്ങാണ് ഗൗതം ഗംഭീർ നടത്തിയത്.

അസുഖം മൂലം മരിച്ച സ്ത്രീയെ ജന്മനാടായ ഒഡിഷയിലേക്ക് എത്തിക്കാൻ സാധിക്കാത്തത്തിലാണ് ഡൽഹിയിൽ വെച്ച്‌ തന്നെ ശവ സംസ്കാരം നടത്തിയത്. 6 വർഷമായി വീട്ടിൽ ജോലി ചെയ്തിരുന്ന സരസ്വതി പത്രയുടെ സംസ്കാര കർമങ്ങൾ ചെയ്ത ഗംഭീർ പറയുന്നത് അവർ തനിക്ക് ഒരു വീട് ജോലിക്കാരി മാത്രമല്ല തന്റെ കുഞ്ഞുങ്ങളെ നോക്കുന്ന കുടുംബാംഗമാണ് എന്നാണ് ട്വിറ്റെറിൽ അദ്ദേഹം ട്വീറ്റ് ചെയ്തത്. ജാതിയും മതവും പദവിയിലും ഒന്നുമല്ല ഒരാളുടെ മഹത്വം ഇരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം എന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.