വീട് പൂട്ടി ഭർത്താവ് മുങ്ങി, പ്രസവ ശേഷം കൈക്കുഞ്ഞുമായി വീട്ടിലെത്തിയ യുവതി താമസിച്ചത് വരാന്തയിൽ ; പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

പാലക്കാട് : ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ കയറ്റാതെയിരിക്കാൻ വീട് പൂട്ടി മുങ്ങിയ പത്തനംതിട്ട സ്വാദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ശ്രുതിയുടെ പരാതിയെ തുടർന്നാണ് പത്തനംതിട്ട സ്വദേശിയായ മനുകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ താമസിക്കവെയാണ് മനുകൃഷ്‍ണൻ അറസ്റ്റിലായാത്.

മനുകൃഷ്ണന്റെ ഭാര്യ ശ്രുതി പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. പ്രസവം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശ്രുതിയെയും കൈകുഞ്ഞിനെയും വീട്ടിൽ കയറ്റാതെ മനുകൃഷ്ണൻ വീട് പൂട്ടി മുങ്ങുകയായിരുന്നു. തുടർന്ന് കൈക്കുഞ്ഞുമായി വീടിന്റെ വരാന്തയിൽ താമസമാക്കിയ ശ്രുതി പോലീസിൽ പരാതി നല്കുകയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് പോലീസ് മനുകൃഷ്നെ അറസ്റ്റ് ചെയ്തത്.

  ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

Latest news
POPPULAR NEWS